സഹകരണ സംഘങ്ങൾക്ക് പരിശീലന പരിപാടി

Advertisement

കുന്നത്തൂർ സർക്കിൾ കോഓപ്പറേറ്റീവ് യൂണിയന്റെ നേതൃത്വത്തിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കു നൽകിയ പരിശീലന പരിപാടി, അഡ്വ. കെ സോമപ്രസാദ് എംപി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അസിസ്റ്റന്റ് രജിസ്ട്രാർ ബി. രാജസിംഹൻപിള്ള സ്വാഗതം പറഞ്ഞു. ചെയർമാൻ അഡ്വ. ടി മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂണിയൻ പ്രതിനിധി ബി ഹരികുമാർ, ബാങ്ക് പ്രസിഡന്റ് മുടിത്ര ബാബു എന്നിവർ സംസാരിച്ചു. സഹകരണ സംഘ ഭാരവാഹികികൾക്കും ജീവനക്കാർക്കും, പ്രാഥമിക സഹകരണ സംഘങ്ങൾ നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ, ഐ സി എം ഫാക്കൾട്ടി ഡോക്ടർ സക്കീർ ഹുസൈൻ ക്ലാസ്സ്‌ നയിച്ചു. ഖാദി ബോർഡ്‌ സംരംഭക വായ്പ്പ സഹകരണ സഘങ്ങൾ വഴി നടപ്പിലാക്കുന്നത് സംബദ്ധിച് ഖാദി ബോർഡ്‌ ഉദ്യോഗസ്ഥർ വിശദീകരണം നൽകി.

Advertisement