കല്ലട ഗിരീഷ് വെസ്റ്റ് കല്ലട ബാങ്ക് പ്രസിഡന്‍റ്

പടി: കല്ലട . വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി കല്ലട ഗിരീഷിനെ തെരഞ്ഞെടുത്തു.വെസ്റ്റ് കല്ലട സഹകരണബാങ്കിന്‍റെ ദീര്‍ഘകാലത്തെ സാരഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കാരുവള്ളി ശശി രാജിവച്ച ഒഴിവിലാണ് കല്ലട ഗിരീഷ് എത്തുന്നത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ ഗിരീഷ്, കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന മീഡിയ സെൽ കൺവീനർ, കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ കൊല്ലം ജില്ലാ പ്രസിഡന്‍റ്, മാനവ സംസ്കൃതി കൊല്ലം ജില്ലാ പ്രസിഡന്‍റ് എന്നീ പദവികളും വഹിക്കുന്നു.

കേരള യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, ഡിറ്റിപിസി അംഗം, ബിഎസ്എൻഎൽ അഡ്വൈസറി ബോർഡ് മെമ്പർ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സഹകരണ മേഖലയെ കുറിച്ച് ആഴത്തിലുള്ള അറിവുള്ള ഗിരീഷിന് ദീർഘകാലം ബോർഡ് മെമ്പറായിരുന്നിട്ടുള്ള അനുഭവ പരിചയവുമുണ്ട്.

Advertisement