ജയിലില്‍നിന്നെത്തി പൊലീസിനുതന്നെ കിട്ടി, കാപ്പ പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു

Advertisement


പുനലൂർ.പോലീസ് വാഹനം തല്ലി തകർക്കുകയും പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയും ചെയ്ത പുനലൂർ കാര്യറ ചരുവിള വീട്ടിൽ നിസാറുദീൻ (കരുമാടി നിസാർ-37 ) എന്നയാളെ കാപ്പ നിയമപ്രകാരം രണ്ടാം തവണ അറസ്റ്റ് ചെയ്തു. കാപ്പ നിയമ പ്രകാരമുള്ള 6 മാസത്തെ ജയിൽ വാസത്തിന് ശേഷം ഇയാൾ ജയിലിൽ നിന്ന് രണ്ട് മാസം മുൻപാണ് മോചിതനായത്.അതിന് ശേഷം ഇയാൾ കാര്യറ സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും അത് തടയാൻ ശ്രമിച്ച എസ് ഐ ഉൾപ്പെടെ ഉള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് വാഹനം തല്ലി തകർക്കുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങളിൽ പോലീസ് കേസുകൾ എടുത്ത് ഇയാളെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം. എൽ ഐ.പി. എസ് ന്റെ നിർദേശാനുസരണം പുനലൂർ ഡി വൈ എസ് പി വിനോദിന്റെ നേതൃത്വത്തിൽ പുനലൂർ പോലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ ചുമതലയിലുള്ള പോലീസ് സംഘം ഇയാൾക്കെതിരെ കാപ്പ പ്രകാരമുള്ള റിപ്പോർട്ട് തയാറാക്കുകയായിരുന്നു. തുടർന്ന് എസ് ഐ ഹരീഷ്,സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുരേഷ് കുമാർ, ഇന്റലിജൻസ് എ എസ് ഐ അമീൻ, എസ് സി പി ഒ മാരായ ഷിജുകുമാർ, രജ്ബീർ, മനോജ്‌, സി പി ഒ ഗിരീഷ് എന്നിവർ ചേർന്ന സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പൂജപ്പുര ജയിലിലേക്ക് മാറ്റി. ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതി ആണ്.

Advertisement