പതാരം സഹകരണ ബാങ്ക്:ബോർഡ് മെമ്പർ സ്ഥാനങ്ങൾ രാജിവച്ചവരെ
കോൺഗ്രസിൽ നിന്നും പുറത്താക്കി

ശാസ്താംകോട്ട:പതാരം സർവ്വീസ് സഹകരണ ബാങ്കിലെ നിയമനങ്ങളെ തുടർന്ന് ബോർഡ് മെമ്പർ സ്ഥാനങ്ങൾ രാജിവച്ച ഡയറക്ടർമാരെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു. കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കൂടിയായ ബാങ്ക് ഡയറക്ടർമാർ പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെയാണ് രാജിവച്ചത്.

ഡയറക്ടർ ബോർഡ് മെമ്പർമാരായിരുന്ന പതാരം മാനിടത്ത് വടക്കതിൽ ബി.ശിവദാസൻ,കക്കാക്കുന്ന് തടത്തിലയ്യത്ത് ലൈലാ ബീവി,പതാരം ഇലവിനാൽതറയിൽ സുരേന്ദ്രൻ,കളീക്കൽ എൻ.വിജയരാഘവൻ എന്നിവരെയാണ് അ
ന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.ഇവരുടെ രാജിയെ തുടർന്ന് പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ നിയന്ത്രണത്തിലായിരുന്ന ബാങ്ക് ഭരണം കോൺഗ്രസിന് നഷ്ടപ്പെട്ടിരുന്നു.തുടർന്ന് ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയും ചെയ്തു.ഇതിനെ തുടർന്ന് ബാങ്ക് പ്രസിഡന്റായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.കൃഷ്ണൻ കുട്ടി നായർ
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയരുന്നു.

Advertisement