ബാലികയ്ക്ക് നേരെ അതിക്രമം;പ്രതിയ്ക്ക് തടവും പിഴയും

Advertisement

അഞ്ചൽ: 11 വയസ്സുകാരിക്ക് നേരെ ലൈംഗിക ആക്രമണം നടത്തിയ പ്രതിക്ക് 10 വർഷം കഠിനതടവും 40, 000 പിഴയും വിധിച്ചു. കൊല്ലം അഞ്ചൽ തടിക്കാട് ലക്ഷം വീട്ടിൽ അവറാൻ എന്ന് വിളിക്കുന്ന ഷാജ ഷാാാൻ (55) നെ ആണ് ശിക്ഷിച്ചത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജില്ലാ ജഡ്ജി എം. മുഹമ്മദ് റിയാസ് ആണ് പ്രതിയ്ക്ക് പത്തുവർഷം കഠിനതടവും 40000 രൂപ പിഴയും വിധിച്ചത്.

പിഴ തുക അതിജീവിതയ്ക്ക് നൽകണം. 2020 നവംബർ മാസത്തിലാണ് കേസിനാമായ സംഭവം നടന്നത്. അഞ്ചൽ സബ്ബ് ഇൻസ്പെക്ടർ ശ്രീജുവാണ് കേസ് രജിസ്റ്റർ ചെയ്തു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 20 മാസം കൂടി പ്രതീക്ഷിച്ച് അനുഭവിക്കണം എന്നും വിധിയിൽ പറയുന്നു. പബ്ലിക് പ്രോസിക് സ്കൂട്ടർ പി. കെ. അജിത്ത് കോടതിയിൽ ഹാജറായി.

Advertisement