എണ്ണ അടിച്ചില്ലേല്‍ മൂത്രമൊഴിക്കേണ്ട, ചവറയിലെ പമ്പുകാര്‍ എണ്ണക്കമ്പനിക്ക് തന്നെ നാണക്കേടായി

കൊല്ലം: എണ്ണ അടിച്ചില്ലേല്‍ മൂത്രമൊഴിക്കേണ്ട, ചവറയിലെ പമ്പുകാര്‍ എണ്ണക്കമ്പനിക്ക് തന്നെ നാണക്കേടായി. യാത്രയ്ക്കിടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പെട്രോള്‍ പമ്ബിലെത്തിയ യുവതികളെയാണ് ജീവനക്കാര്‍ തടഞ്ഞത്.

തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് കല്യാണത്തിന് പോവുകയായിരുന്ന 45 ഓളം വരുന്ന സംഘത്തിലെ യുവതികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.

ഇന്നലെ രാവിലെ 7.45 ഓടെ നീണ്ടകരയ്ക്ക് സമീപമുള്ള പമ്ബിലായിരുന്നു സംഭവം. യാത്രാമദ്ധ്യേ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനായിരുന്നു പമ്ബില്‍ വാഹനം നിറുത്തിയത്. എന്നാല്‍ ഇത്രയും ആളുകള്‍ക്ക് ടോയ്ലെറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വാഹനത്തിന് ഡീസല്‍ അടിക്കണമെന്ന് പറഞ്ഞു.

ഇതിനിടെ ടോയ്‌ലെറ്റ് ഉപയോഗിക്കുമ്‌ബോള്‍ ജീവനക്കാര്‍ വെള്ളം പമ്ബ് ചെയ്യുന്നത് ഓഫാക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. നാല് പെണ്‍കുട്ടികളെ ജീവനക്കാര്‍ ടോയ്ലെറ്റില്‍ പോകാന്‍ അനുവദിക്കാതെ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഈ സമയം പമ്ബിലെത്തിയ വൃദ്ധ ദമ്ബതികളെയും പമ്ബ് ജീവനക്കാര്‍ ടോയ്ലെറ്റില്‍ പോകാന്‍ അനുവദിച്ചില്ല.

സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി യുവതികള്‍ ചവറ പൊലീസില്‍ ഓണ്‍ലൈനായി പരാതി നല്‍കി. പരാതി ലഭിച്ച ചവറ പൊലീസ് പമ്ബ് ജീവനക്കാരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വാധീനത്താലാണെന്ന് പറയുന്നു, ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. യാത്രക്കാര്‍ക്ക് വഴിയോരത്തെ പമ്പുകളില്‍ പ്രാഥമികാവശ്യ നിര്‍വഹണത്തിന് അവസരം നല്‍കുമെന്നത് എണ്ണക്കമ്പനികളുടെ പൊതു ബന്ധവുമായി ബന്ധപ്പെട്ട വാഗ്ദാനമാണ്. അതിന് എണ്ണ അടിക്കണമെന്നില്ല എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.അതുപോലെ തന്നെ ടയറില്‍ കാറ്റുനിറക്കുന്നതിനും അനുവദിക്കണം. എന്നാല്‍ പൊതു ബന്ധ നിയമം പാലിക്കാനായി സ്ഥാപിച്ച ടോയ്ലറ്റുകള്‍ പൂട്ടി മാനേജര്‍ താക്കോല്‍ സൂക്ഷിക്കുന്നതാണ് പതിവ്. എണ്ണ അടിക്കുന്നവര്‍ക്ക് മാത്രമാണ് താക്കോല്‍.

Advertisement