കായിക, വിനോദ പീരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുത് : ബാലാവകാശ കമ്മീഷനംഗം റെനി ആന്റണി

ശാസ്താംകോട്ട.സംസ്ഥാനത്തെ ഒന്ന് മുതൽ പത്തു വരെയുള്ള ക്‌ളാസുകളിലെ കായിക വിനോദ പീരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം റെനി ആന്റണി. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും കെ എസ്‌ എം ഡി ബി കോളേജ് എൻ സി സി, എൻ എസ്‌ എസ്‌ യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന “നാളെയുടെ നല്ല പാഠം “എന്ന പാഠ്യ പദ്ധതി പരിഷ്കരണ സംവാദം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പ്രത്യേകം ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്.

എന്നാൽ പല സ്‌കൂളുകളിലും ഈ പ്രവണത കണ്ട് വരുന്നുണ്ട്. സംവാദത്തിൽ വെച്ച്ശാ സ്താംകോട്ട ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഒരു വിദ്യാർത്ഥിനി ഉന്നയിച്ച പരാതിയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.കായിക വിദ്യാഭ്യാസവും ഏതൊരു കുട്ടിയുടെയും അവകാശമാണ്. മാത്രവുമല്ല കായിക ശേഷിക്കും ക്ലാസ് മുറിയിലെ സ്ട്രെസ് കുറക്കുവാനും ഇത് അത്യന്താപേക്ഷിതമാണ്. അദ്ദേഹം പറഞ്ഞു.കോളേജ് വിദ്യാർത്ഥികളും സ്കൂൾ കുട്ടികളും പങ്കെടുത്ത ചർച്ച ക്രിയാത്മകവും മികവുറ്റതും ആയിരുന്നു.


കോളേജ് സെമിനാർ ഹാളിൽ കൂടിയ പരിപാടിയിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ സി പ്രകാശ് അധ്യക്ഷനായിരുന്നു. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ സ്വാഗതം പറഞ്ഞു. കേരള സർവകലാശാല രജിസ്ട്രാർ പ്രോഫ. ഡോ. കെ എസ്‌ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. എസ്‌ ഐ ഇ ടി ഡയറക്ടർ ബി അബുരാജ് വിശിഷ്ട അതിഥി ആയിരുന്നു. കെ വി രാമാനുജൻ തമ്പി, എസ്‌ ദിലീപ് കുമാർ, അരുൺ പത്മകുമാർ, തുടങ്ങിയവർ സംസാരിച്ചു.

Advertisement