ദേശീയപാതയിൽ തെന്മല ജംഗ്ഷന് സമീപം ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

കൊല്ലം – തിരുമംഗലം ദേശീയപാതയിൽ തെന്മല ജംഗ്ഷന് സമീപം ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി ആനന്ദകുമാറാണ് മരിച്ചത്. 32 വയസായിരുന്നു. ഇന്ന് പുലർച്ചെ 3:30 യോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി കേരളത്തിലേക്ക് വന്ന ലോറിയാണ് മറിഞ്ഞത്. സമീപത്തെ റബ്ബർ തോട്ടത്തിലേക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവറുടെ സഹായി സജീവ് കുമാറിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement