ഭക്ഷണം കഴിച്ചതിന്റെ പണം സംബന്ധിച്ച തര്‍ക്കത്തില്‍ ഐസിഎസ് ജംഗ്ഷനിലെ റെസ്റ്റോറന്റ് മൂന്നംഗ അക്രമി സംഘം അടിച്ച് തകർത്തു,വിഡിയോ

ശാസ്താംകോട്ട:ഭക്ഷണം കഴിച്ചതിന്റെ പണം സംബന്ധിച്ച തര്‍ക്കത്തില്‍ ഐ.സി.എസ് ജംഗ്ഷനിലെ റെസ്റ്റോറന്റ് മൂന്നംഗ അക്രമി സംഘം അടിച്ച് തകർത്തു.ഞായർ രാത്രി 11.15 നാണ് സംഭവം.ഐസിഎസ് റെയ്ദാന്‍ റെസ്റ്റോറന്റിലാണ് അക്രമം നടന്നത്.നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളാണ് അക്രമം നടത്തിയതെന്നാണ് വിവരം.

റെസ്റ്റോറന്റിന്റെ ഗ്ലാസുകൾ അടക്കം തകർക്കുകയും തടയാൻ ശ്രമിച്ച ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.അതിനിടെ അക്രമവുമായി ബന്ധപ്പെട്ട് സ്ഥാപനഉടമ പരാതി നല്‍കി. അക്രമികളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു.

Advertisement