പ്രതിഭാമരപ്പട്ടം അവാർഡ് ദേവനന്ദക്ക്‌

ഇടുക്കി.പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്
സംസ്ഥാനത്തെ പ്രതിഭകളായ കുട്ടികൾക്ക് നൽകി വരുന്ന ഈ പ്രാവശ്യത്തെ പ്രതിഭാമരപ്പട്ടം അവാർഡ് ഇടുക്കിക്കാരുടെ ദേവൂട്ടി എന്ന ദേവനന്ദക്ക്‌.
പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകി വരുന്നത്.
സ്പീഡ്കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്ജി, ശൂരനാട് രാധാകൃഷ്ണൻ, ആനയടി പ്രസാദ് എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്..അവാർഡ് മരവും ഫലകവും പതിനായിരം രൂപയുടെ സമ്മാനങ്ങളും പ്രശസ്തിപത്രവും ജീ ആർട്ട് ഓഫ് ഇംഗ്ലീഷ് സ്പീക്കിംഗ് ആക്കാഡമിയുടെ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസിന്റ എൻട്രി പാസും അടങ്ങിയതാണ് അവാർഡ്.
ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ലോഡിംഗ് തൊഴിലാളിയായ രതീഷിന്റെയും വീട്ടമ്മയായ മായയുടെയും മൂന്ന് മക്കളിൽ ഏറ്റവും മൂത്തയാളാണ് ഈ കൊച്ചു മിടുക്കി…


വണ്ടന്മേട് പുളിയന്മല കെ ഈ യു പി എസിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം,തുടങ്ങിയ രംഗങ്ങളിൽ മികച്ച നിലവാരം കാഴ്ചവെക്കുന്നത് കൂടാതെ സാമൂഹ്യ മാധ്യമങ്ങളിൽ ഭാവാഭിനയത്തിലൂടെ നിരവധി കഥാപാത്രങ്ങൾക്ക് പുനർജീവൻ നൽകി കാണികളുടെ പ്രശംസ നേടിക്കൊണ്ട് മുന്നേറുന്ന ദേവനന്ദയുടെ ആദ്യ സിനിമ ” ആകാശത്തിന് താഴെ ” ഈ വരുന്ന നവംമ്പർ 18ന് റിലീസ് ആണ് . Jc ഡാനിയൽ കിഡ് ബെസ്റ്റ് ആക്ടർ … ഋഷിമംഗലം കൃഷ്ണൻ നായർ അഭിനയ മികവ് അവാർഡ്..

കൂടാതെ fb ഫേമസ് ഗ്രൂപ്പുകളിൽ നിന്ന് 268തവണ ആക്ടിങ് കോമ്പറ്റിഷൻ -ൽ ബെസ്റ്റ് ആക്ടർ, ബെസ്റ്റ് കിഡ് ആക്ടർ ബെസ്റ്റ് പെർഫോമർ അവാർഡ് കിട്ടിയിട്ടുണ്ട്. 127വീഡിയോ വൈറൽ ആയി.15 ടെലിഫിലിം , ആൽബം, ഒരു വെബ് സീരിയൽ.. ഒരു തമിഴ്സിനിമ (ഗ്രീൻ ചില്ലിസ് ),4 മലയാളം സിനിമ (ആകാശത്തിന് താഴെ.. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് (ധ്യാൻ ശ്രീനിവാസൻ മൂവി )… മറിയം..ഒരിടത് ഒരിടത് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മണി പ്രതിഭ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തിട്ടുണ്ട് നവംബർ 2 ആം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് വണ്ടൻമെട് പുലിയന്മല കെ ഈ യു പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഡീൻ കുരിയാക്കോസ് എം പി അവാർഡ് സമർപ്പിക്കുമെന്ന് ട്രസ്റ്റ്‌ ചെയർമാൻ എൽ. സുഗതൻ അറിയിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ജിതേഷ്ജി മുഖ്യാതിഥി ആയിരിക്കും

Advertisement