ധര്‍മ്മ ശാസ്താക്ഷേത്ര പരിസരത്തെ മരങ്ങള്‍ മുറിച്ചു നീക്കിയതായ പരാതി,ഹൈക്കോടതി സുവോ മോട്ടോ കേസ് എടുത്തു

ശാസ്താംകോട്ട. ധര്‍മ്മ ശാസ്താക്ഷേത്ര പരിസരത്തെ മരങ്ങള്‍ മുറിച്ചു നീക്കിയതായ പരാതിയില്‍ ഹൈക്കോടതി സുവോ മോട്ടോ കേസ് എടുത്തു. ക്ഷേത്ര വാനരന്മാരുടെ സങ്കേതമായ ക്ഷേത്ര സമീപത്തെ പൂങ്കാവനം സംരക്ഷിച്ചുകൊണ്ടുള്ള 8.1.2014ലെ കോടതി ഉത്തരവിന് വിരുദ്ധമായി മരങ്ങള്‍ മുറിച്ചതായി കാട്ടി സ്ഥലവാസിയായ ആലയില്‍ കിഴക്കതില്‍ മണികണ്ഠനാണ് കത്ത് അയച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം അധികൃതരില്‍നിന്നും വിശദീകരണം ആവശ്യപ്പെട്ട കോടതി കേസ് 14ന് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ്അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത്കുമാര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് സ്വമേധയാ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Advertisement