ഇടത് ഐക്യം തകർത്തത് സി പി എം : കെ രത്നകുമാർ

ശാസ്താംകോട്ട: യു പി എ സർക്കാറിന്റെ കാലത്ത് ദേശീയ തലത്തിൽ രൂപപ്പെട്ടു വന്ന ഇടതുപക്ഷ ഐകൃത്തെ തകർത്തത് സി പി എമ്മാണെന്ന് ആർ എസ് പി കേന്ദ്ര കമ്മിറ്റിയംഗം
അഡ്വ കെ രത്നകുമാർ. സി പി എം എല്ലാക്കാലത്തും അധികാരത്തിനു വേണ്ടി സ്വന്തം വളർച്ച മാത്രം ലക്ഷ്യമിട്ടതു കൊണ്ടാണ് ദേശീയ തലത്തിൽ ഇടതുപക്ഷം ഇത്രയും ദുർബലമായെതെന്നും, അതിസമ്പന്നരുടെ താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നവരായി പിണറായി സർക്കാർ മാറിയെന്നും കെ രത്നകുമാർ ആർ എസ് പി ശൂരനാട് മണ്ഡലം സമ്മേളനം പതാരത്ത് ഉദ്ഘാടനം ചെയ്യുകൊണ്ട് പറഞ്ഞു.

ഇടവനശേരി
സുരേന്ദ്രൻ അധ്യക്ഷനായി. മുൻ മന്ത്രി ഷിബു ബേബീജോൺ, കെ മുസ്തഫ, പാങ്ങോട് സുരേഷ്,
കെ ജി വിജയദേവൻ പിള്ള, ഉല്ലാസ് കോവൂർ, എം എസ് ഷൗക്കത്ത്, സി ഉണ്ണികൃഷ്ണൻ, സജി ഡി ആനന്ദ്, എം എസ് ഗോപകുമാർ, തുണ്ടിൽ നിസാർ, പുലത്തറ നൗഷാദ്, എസ് ബഷീർ, എസ് വേണുഗോപാൽ,ജി തുളസീധരൻ പിള്ള, കെ രാജി, എസ് ശശികല, സുഭാഷ് എസ് കല്ലട, വിഷ്ണു സുരേന്ദ്രൻ, കെ രാമൻ പിള്ള, ഷഫീഖ് മൈനാഗപ്പള്ളി, മുൻഷീർ ബഷീർ, സജിത്ത് ഉണ്ണിത്താൻ, മായാവേണുഗോപാൽ, വിജയൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം സെക്രട്ടറിയായി തുണ്ടിൽ നിസാറിനെ സമ്മേളനം തെരഞ്ഞെടുത്തു.

Advertisement