കുന്നത്തൂര്‍ പാലത്തില്‍ നിന്നും കല്ലടയാറ്റില്‍വീണ യുവതിക്കായുള്ള തിരച്ചില്‍ വിഫലം

കുന്നത്തൂര്‍: കുന്നത്തൂര്‍ പാലത്തില്‍ നിന്നും കല്ലടയാറ്റില്‍ വീണ യുവതിയെ കണ്ടെത്താന്‍ വേണ്ടിയുള്ള തിരച്ചില്‍ വിഫലം. കുന്നത്തൂര്‍ തുരുത്തിക്കര തൊടുവയല്‍ വീട്ടില്‍ രഞ്ജിത(20) യാണ് ഇന്ന് രാവിലെ 11ന് ആറ്റില്‍ വീണത്. നാട്ടുകാര്‍ നോക്കിനില്‍ക്ക് ബസ് ഇറങ്ങിയെത്തിയ രഞ്ജിത ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


ബാഗ് പാലത്തില്‍ ഉപേക്ഷിച്ച ശേഷം പാലത്തില്‍ നിന്ന് ചാടുകയായിരുന്നു. ബാഗില്‍ നിന്നും ലഭിച്ച ഫോട്ടോയും മറ്റുമാണ് ആറ്റില്‍ ചാടിയ യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കാരണം. ഒന്നര വര്‍ഷമായി പിതാവുമായി പിണങ്ങി കഴിയുന്നതിനാല്‍ മാതാവിനും ഇളയ സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്റെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. അഞ്ചലില്‍ നിന്നാണ് രജിത കുന്നത്തൂരിലെത്തിയത്. ശാസ്താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സും കൊല്ലത്ത് നിന്നെത്തിയ സ്‌കൂബാ ടീമും വൈകിട്ട് 6 വരെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആറ്റിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിനെ ബാധിക്കുന്നത്.

Advertisement