കരുനാഗപ്പള്ളി : പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ്ബ് കഥകളി രംഗത്തെ പ്രതിഭകൾക്ക് നൽകി വരുന്ന പുരസ്കാരങ്ങൽ പ്രഖ്യാപിച്ചു . വേദാന്തപണ്ഡിതനും ആട്ടക്കഥാകൃത്തുമായ പന്നിശ്ശേരി നാണുപിള്ളയുടെ സ്മരണാർത്ഥം ക്ലബ്ബ് ഏർപ്പെടുത്തിയിട്ടുള്ള ‘ തൗര്യത്രികം ‘ പുരസ്കാരം പ്രശസ്ത കഥകളി നടൻ ഇഞ്ചക്കാട് രാമചന്ദ്രൻപിള്ളയ്ക്ക് സമ്മാനിക്കും .

ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള

ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം . പന്നിശ്ശേരി ശ്രീനിവാസക്കുറുപ്പിന്റെ പേരിലുളള ‘ ഗീതസാരസ്വതം പുരസ്കാരം പ്രശസ്ത കലാനിരൂപകൻ വി . കലാധരനും അന്തരിച്ച മുൻ ചവറ എം . എൽ.എ എൻ. വിജയൻ പിള്ളയുടെ നാമധേയത്തിലുള്ള യുവപ്രതിഭ പുരസ്കാരമായ ‘ രംഗമുദ്ര ‘ , കഥകളി നടൻ കലാമണ്ഡലം ശബരിക്കും പന്നിശ്ശേരി , ഗണേശകുമാരൻ നായരുടെ പേരിലുള്ള “ വാദനശീ പുരസ്കാരം മേള വിദഗ്ധൻ ആയാംകുടി ഉണ്ണികൃഷ്ണനും കലാനിലയം രാമകൃഷ്ണന്റെ പേരിലുള്ള ” വർണ്ണമുഖി ‘ പുരസ്കാരം അണിയറ കലാകാരനായ പോരുവഴി വാസുദേ വൻപിള്ളയ്ക്കും സമ്മാനിക്കും . സെപ്തം .3 ശനിയാഴ്ച പന്നിശ്ശേരി സമാധി മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന സ്മരതി പന്നിശ്ശേരിം ‘ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ക്യാഷ് അവാർഡും , ഫലകവും , പ്രശസ്തി പത്രവും സമർപ്പിക്കുമെന്ന് ജൂറി അംഗങ്ങളായ വി.പി ലീലാകൃഷ്ണൻ , മാനോജ് മഠത്തിൽ , രാജൻ മണപ്പള്ളി , ക്ലബ്ബ് പ്രസിഡന്റ് ചിറയ്ക്കൽ ശ്രീഹരി തുടങ്ങിയവർ അറിയിച്ചു