ഗുരുവായൂര്‍: എട്ടാം വര്‍ഷവും പതിവ് മുടക്കാതെ ജസ്‌ന ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്ന കൃഷ്ണന്റെ ചിത്രവുമായെത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ജസ്‌ന സലീം. വിഷുവിനും ജസ്ന താന്‍ വരച്ച കണ്ണന്റെ ചിത്രവുമായി ഗുരുവായൂരിലെ ഭഗവാനെ കാണാനായി എത്തിയിരുന്നു. ജസ്‌ന സ്ഥിരമായി ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമാണ് വരയ്ക്കാറുള്ളത്.