സംവിധായകൻ ബാലചന്ദ്ര കുമാറിന് എതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്

കൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.

പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന വീട്ടിൽ ബാലചന്ദ്ര കുമാർ പോയിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ഫെബ്രുവരിയിലാണ് കണ്ണൂർ സ്വദേശിയായ യുവതി ബാലചന്ദ്ര കുമാറിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

പത്ത് വർഷം മുമ്പ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്‌ദാനം ചെയ്‌ത്‌ വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് യുവതി പീഡന പരാതി നൽകിയത്.

Advertisement