പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങി,അസമിൽ നിന്ന് അറസ്റ്റ്

കൊച്ചി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ അസമിൽ നിന്ന് അറസ്റ്റ് ചെയ്തു. കളമശ്ശേരി പോലീസ് ആണ് അസമിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്പർ ആസാം ദിമാജി സ്വദേശി പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
2022 ൽ കളമശ്ശേരി ചേനക്കാലയിൽ നടത്തിയ പീഡന കേസിലാണ് അറസ്റ്റ്. ഉൾഫ തീവ്രവാദികളുടെ സ്വാധീന മേഖലയിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത കേരള പോലീസിനെ നാട്ടുകാർ പിന്തുടർന്നിരുന്നു.
അതിസാഹസികമായാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് കേരളത്തിൽ എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

Advertisement