തിരുവനന്തപുരം. സ്വന്തം പരിമിതികളെ പരിശ്രമത്തിലൂടെ പരാജയപ്പെടുത്തി തന്റെ ഓരോ മേഖലകളിലും വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന അതുല്യ കലാകാരി കണ്മണിക്ക് കഴക്കൂട്ടം മാജിക് പ്ലാനറ്റിന്റെയും സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭി മുഖ്യത്തിൽ ആദരണസഭ എന്ന പേരിൽ ആദരവ് നൽകുന്നു.ജന്മനാ രണ്ട് കൈകളും ഇല്ലാത്ത കണ്മണി തന്റെ എല്ലാ കാര്യങ്ങളും സ്വന്തമായാണ് ചെയ്യുന്നത്.

കാൽ വിരലുകൾ കൊണ്ട് എണ്ണ ഛായ ചിത്രങ്ങൾ വരയ്ക്കാനും പിയാനോ വായിക്കാനും മൊബൈൽ ഉപയോഗിക്കുവാനും ചെയ്യുവാനും നെറ്റിപ്പട്ടം ഉണ്ടാക്കുവാനും സമയം കണ്ടെത്തുന്നു. ബോട്ടിൽ ആർട്ടും പോട്ട് ആർട്ടും വളരെ ആകർഷണീയമാണ്. സ്കൂൾ കാലഘട്ടത്തിൽ തന്നെ ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ ചിത്രരചനക്കും ശാസ്ത്രീയ സംഗീതത്തിനും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിട്ടുള്ള കണ്മണി ഇന്നും അത്തരം നേട്ടങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. നമ്മൾ ഓരോ പ്രവർത്തി ചെയ്യുമ്പോഴും നമ്മുടെ മനസ് കാട് കയറുമ്പോൾ ഈക്കൂട്ടരുടെ ചിന്ത ആ പ്രവർത്തിയിൽ മാത്രം ഒതുങ്ങുന്നു….. അതാണ് അവരുടെ ജീവിതവിജയവും….വിജയയാത്രയില്‍ ഒരു പൊന്‍തൂവലായി ഇപ്പോള്‍ ബിഎ മ്യൂസിക് ഒന്നാം റാങ്കും എത്തിയതിനാണ് ആദരം.