ജൂലൈ 12 ന് ശനി കുംഭ രാശിയില്‍ നിന്ന് സ്വന്തം രാശിയായ മകരത്തില്‍ പ്രവേശിക്കും. ശേഷം 6 മാസം മകരരാശിയില്‍ തുടരും. മകരം രാശിയിലെ ശനിയുടെ വക്രഗതി ചില രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. മകരരാശിയില്‍ ശനി സഞ്ചരിക്കുന്ന സമയത്ത് ഇവര്‍ക്ക് വളരെയധികം പ്രയോജനമുണ്ടാകും. തൊഴില്‍-സാമ്പത്തിക സ്ഥിതിയില്‍ വന്‍ നേട്ടമുണ്ടാകും.മൂന്ന് രാശിക്കാര്‍ക്കാണ് ശനി യുടെ ഈ മാറ്റം സുവര്‍ണ്ണ ദിനങ്ങള്‍ കൊണ്ടുവരുന്നത്


ഇടവം ( കാര്‍ത്തികയുടെ ഒടുവിലത്തെ 45നാഴിക,രോഹിണി,മകയിരം ആദ്യ പകുതി Taurus):ശനിയുടെ ഈ സഞ്ചാരം ഇടവരാശിക്കാര്‍ക്ക് നല്ല സമയം കൊണ്ടുവരും. പുതിയ ജോലിയുടെ ഓഫര്‍ ലഭിക്കും. ജോലി മാറുന്നില്ലെങ്കില്‍ നിലവിലെ ജോലിയില്‍ തന്നെ പ്രമോഷന്‍-ഇന്‍ക്രിമെന്റ് എന്നിവ ലഭിക്കും. മൊത്തത്തില്‍ കരിയറില്‍ വളര്‍ച്ച ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. ധനലാഭമുണ്ടാകും. വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ സാമ്പത്തിക ആശങ്കകള്‍ക്ക് അറുതി വരും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും.

ധനു (മൂലം,പൂരാടം,ഉത്രാടത്തിന്റെ ആദ്യത്തെ 15നാഴിക Sagittarius):വക്രഗതിയില്‍ ശനി മകരത്തില്‍ പ്രവേശിക്കുന്നത് ധനു രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ കൊണ്ടുവരും. 6 മാസത്തേക്ക് ഇവര്‍ക്ക് വന്‍ ലാഭമുണ്ടാകും. ധനലാഭമുണ്ടാകും. വരുമാനം വര്‍ദ്ധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും. ജോലിക്കും ബിസിനസ്സിനും ഇത് നല്ല സമയമാണ്. ബിസിനസ്സുകാര്‍ക്ക് ലാഭമുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുരോഗതി ലഭിക്കും. പങ്കാളിത്തത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും പങ്കാളിത്തത്തോടെയുള്ള ജോലികള്‍ ആരംഭിക്കുന്നതിനും ഇത് നല്ല സമയമാണ്.

മീനം ( പൂരുരുട്ടാതിയുടെ ഒടുവിലത്തെ 15നാാഴിക,ഉത്രട്ടാതി ,രേവതി Pisces):ശനിയുടെ വക്രഗതിയിലെ സഞ്ചാര സമയത്തുള്ള ഈ സംക്രമണം മീനരാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. വരുമാനം വര്‍ദ്ധിക്കും. 6 മാസത്തിനുള്ളില്‍ വലിയ ലാഭത്തിന് അവസരം ലഭിക്കും. ധനസമ്പാദനത്തിന് പുതിയ വഴികള്‍ രൂപപ്പെടും. ബിസിനസുകാര്‍ക്ക് വന്‍ ഇടപാടുകള്‍ ലഭിക്കും. തൊഴിലന്വേഷകര്‍ക്ക് അവരുടെ കരിയറില്‍ സുവര്‍ണ്ണാവസരം ലഭിക്കുകയും അതിലൂടെ അവര്‍ക്ക് വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിയുകായും ചെയ്യും. ഒരു പുതിയ ജോലിയുടെ വാഗ്ദാനം ലഭിക്കുന്നതിനുള്ള കടുത്ത സാധ്യതയുണ്ട്. തര്‍ക്കങ്ങളില്‍ നല്ല വിജയം ഉണ്ടാകും. നിക്ഷേപത്തിന് നല്ല സമയം.