മുതലാളീ ജംക ജക ജകാ..,ബെല്ല മടങ്ങി

പാലാ. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബീഗിള്‍ നായക്കുട്ടിയെ തേടി ഉടമയെത്തി. കിട്ടാനിടയുണ്ടായിരുന്ന ജോലി വേണ്ടമുതലാളി മതിയെന്ന ഭാവത്തില്‍ അവള്‍ മടങ്ങി.
പാലാ പോലീസ് സ്റ്റേഷന്റെ സംരക്ഷണയിലായിരുന്നു ബീ​ഗിൾ ഇനത്തിൽ പെട്ട നായക്കുട്ടി ഉണ്ടായിരന്നത്.
ദിവസങ്ങളേറെയായിട്ടും ആരും അന്വേഷിച്ചു വരാതായതോടെ കേരള പൊലീസ് ഫേസ്ബുക്കിൽ മുതലാളീ മടങ്ങി വരൂ എന്ന തലക്കെട്ടോടെയിട്ട പോസ്റ്റാണ് തുണയായത്. നായക്കുട്ടിയെ ഇന്നലെ ഉടമകൾക്ക് കൈമാറി.

പേരറിയാത്തത് കൊണ്ട് പോലീസുകാർ ഇവളെ വിളിച്ചിരുന്നത് കുട്ടിമാളു എന്നാണ്.
ചുരുങ്ങിയ ദിവസം കൊണ്ട് സ്റ്റേഷനിലെ എല്ലാവരുമായും നായക്കുട്ടി ഇണങ്ങി

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായയെ രണ്ട് യുവാക്കളാണ് പാലാ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.
ബീ​ഗിൾ ഇനത്തിൽ പെട്ട വിലയേറിയ നായക്കുട്ടി ആണെന്ന് തിരിച്ചറിഞ്ഞതോടെ കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടു.
മുതലാളീ മടങ്ങി വരൂ എന്ന തലക്കെട്ടിൽ പോലീസിട്ട പോസ്റ്റ് കണ്ട് മുതലാളായെത്തി.
കോട്ടയം ചേർപ്പുങ്കൽ സ്വദേശി അരുൺ.
നേരിട്ട് കണ്ടപ്പോൾ, പോലീസുകാരുടെ കുട്ടിമാളു തന്റെ ബെല്ലയാണെന്ന് അരുൺ തിരിച്ചറിഞ്ഞു

നായക്കുട്ടിയെ കുറുക്കൻ കൊണ്ടുപോയതാണെന്ന ​ധാരണയിലായിരുന്നു അരുൺ
യഥാർത്ഥ ഉടമയെ കണ്ടെത്താൻ പൊലീസും ഏറെ അന്വേഷിച്ചു.
ഇതിനിടെ പത്തോളം പേർ തങ്ങളുടെ നായക്കുട്ടിയെന്ന് അവകാശപ്പെട്ട് സമീപിച്ചിരുന്നതായി പാലാ എസ്എച്ച് ഓ കെപി തോംസൺ പറയുന്നു.

ഉടമയെത്തിയില്ലെങ്കിൽ പൊലീസി‍ന്റെ ശ്വാന വിഭാ​ഗത്തിലേക്ക് നായക്കുട്ടിയെ കൈമാറാനായിരുന്നു ആലോചന.
അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബെല്ല സ്വന്തം വീട്ടിലേക്ക് മടങ്ങി.

Advertisement