വില്ലേജ് ഉദ്യോഗസ്ഥന്റെ വീടിന്റെ പാലുകാച്ചല്‍ ക്ഷണകത്ത് കണ്ടവരെ ഞെട്ടിച്ച കഥ

പന്തളം. ഏതിനും വ്യത്യസഥതയ്ക്ക് മാര്‍ക്ക് കിട്ടുന്ന കാലമാണല്ലോ, ഇവിടെ ഒരു വില്ലേജ് ഉദ്യോഗസ്ഥന്റെ വീടിന്റെ പാലുകാച്ചല്‍ ക്ഷണകത്ത് ആണിപ്പോള്‍ ചര്‍ച്ചയാകുന്നത്. പത്തനംതിട്ട വില്ലേജ് ഓഫിസിലെ ജീവനക്കാരനായ കൂരമ്പാല വിനോദ് ഭവനില്‍ വിനോദ് കുമാര്‍ ആണ് താരം.
പണ്ട് ആധാരം എഴുത്തുകാരന്‍ പ്രേമലേഖനമെഴുതിയ കഥ കേട്ടിണ്ടുണ്ട് ഇത് ഏതാണ്ട് അത്തരത്തിലാണ്. കരമൊടുക്കു രസീതിന്റെ മാതൃകയിലെ കത്തുകണ്ടാല്‍ ആരുമെന്നു അന്ധാളിക്കും. തന്റെ ഐഡിയ ഡിസൈാനറായ സുഹൃത്ത് വികാസുമായി പങ്കുവച്ചതോടെയാണ് കിടിലന്‍ കത്ത് തയ്യാറായത്. ഓഗസ്റ്റ് 27ന് ആണ് ഗൃഹപ്രവേശം. കത്ത് എല്ലാവരും സൂക്ഷിച്ചുവയ്ക്കുമെന്ന സന്തോഷവുമുണ്ട്.

Advertisement