പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

പരീക്ഷ കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. വടക്കഞ്ചേരി പുതുക്കോട് പാട്ടോല ലക്ഷംവീട്ടിൽ ഹക്കീം – ഷമീറ ദമ്പതികളുടെ മകൻ റൈഹാൻ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അപ്പക്കാട് കാരാട്ട് കുളത്തിലായിരുന്നു അപകടം. 
പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ കുളത്തിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. റൈഹാൻ കുളത്തിൽ മുങ്ങിപ്പോയതോടെ സുഹൃത്തുക്കൾ നാട്ടുകാരെ വിളിച്ചു. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കോട് സർവജന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

Advertisement