പ്രണവ് മോഹന്‍ലാലിന്‍റെ താല്‍പര്യങ്ങ്ള്‍ എപ്പോഴും വാര്‍ത്തയാണ്, കാരണം പ്രണവിന്‍റെ വിശേഷങ്ങള്‍ കാത്തിരിക്കുന്ന ആരാധകരേറെയാണ്.. യാത്രയും സാഹസികതയും ഇഷ്ടപെടുന്ന താരമാണ് പ്രണവ് മോഹൻ ലാൽ. അഭിനയത്തേക്കാൾ പ്രണവിന് താല്പര്യം ഇത്തരം കാര്യങ്ങളോടാണ്. താരപുത്രൻ എന്ന ലേബലിലാണ് ആദ്യമൊക്കെ പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു പ്രണവ്. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. 


പ്രണവ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആരാധകരെ ഇളക്കിമറിച്ചുകഴിഞ്ഞു. സ്ലാക്‌ലൈൻ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. കയറിലൂടെയോ കമ്പിയിലൂടെയോ ശരീരം ബാലൻസ് ചെയ്ത് നടക്കുന്നതിനെയാണ് സ്ലാക്‌ലൈൻ വാക്ക് എന്നതുകൊണ്ട് ഉദേശിക്കുന്നത്.വളരെ കൃത്യതയോടെ ബാലൻസ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുകയാണ് പ്രണവ്.
രസകരമായ കമന്റുകളാണ് പ്രണവിന്റെ വിഡിയോയ്ക്ക് ലഭിക്കുന്നത്. നടി ലെന, സാധിക വേണുഗോപാൽ, റോസിൻ ജോളി എന്നിവരും പ്രണവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഇത് പരിശീലനമാണെങ്കില്‍ ഇതിന്‍റെ പ്രയോഗം എവിടെയായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍.