ചെങ്ങന്നൂര്‍: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കരുനാഗപ്പള്ളി തഴവ കടത്തൂര്‍ മങ്ങാട്ട് കിഴക്കതില്‍ സജികുമാര്‍(45) ആണ് മരിച്ചത്.

ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ വച്ചാണഅ സംഭവം നടന്നത്. പ്ലാറ്റ്‌ഫോമില്‍ ഇരുന്ന സജികുമാര്‍ ലൈന്‍ പരിശോധനയ്ക്കായുള്ള ടവര്‍ വാന്‍ കടന്നുപോയപ്പോള്‍ ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഭാര്യയുടെ വീടായ പന്തളം ആശാന്‍ പറമ്പില്‍ വീട്ടിലാണ് സജികുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്.

ഭാര്യ ചന്ദ്രിക, മകന്‍ സജിന്‍കുമാര്‍