ഏഴുവയസ്സുകാരനെ വേട്ടയാടി ജനിതക രോഗം; സഹായം തേടി കുടുംബം

കൊല്ലം: അപൂർവ ജനിതക രോ​ഗം ബാധിച്ച ബാലൻ സഹായം തേടുന്നു. കിഴക്കേ കല്ലട കുളം കോയിക്കൽ വീട്ടിൽ ശ്രീ.രതീഷ് ന്റെയും രാഖിയുടെയും മകൻ അനന്തദേവ് ബോൺമാരോ സംബന്ധമായ അസുഖം നിമിത്തം വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രീയയ്ക്ക് 35 ലക്ഷം രൂപയിലേറെ ചെലവു വരും..
നിർദ്ധന കുടുംബത്തിന് അപ്രാപ്യമായ ഈ തുക കണ്ടെത്താൻ കരുണ വറ്റാത്ത പ്രീയപ്പെട്ടവരുടെ സഹായം അഭ്യർത്ഥിക്കുകയാണ് കുടുംബം….

കാര്യമായ ആരോഗ്യഇല്ലാതെ ജനിച്ച അനന്ദുവിന് രണ്ടു വയസ്സിന് ശേഷമാണ് ഹണ്ടർ സിൻഡ്രോം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്

രോഗം സന്ധികളിൽ ബാധിച്ച് തുടങ്ങിയതിനാൽ പരസഹായം കൂടാതെ എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആദ്യം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആയിരുന്നു ചികിത്സ.
അടിയന്തരമായി മാറ്റിവ് കൽ ശസ്ത്രക്രിയ നടത്തണ മെന്നാണ് വെല്ലൂർ സി.എം.സി. ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
മകന്റെ നിത്യേനയുള്ള മരുന്നിനുള്ള ചെലവ് കണ്ടെത്താൻ പോലും കൂലിപ്പണിക്കാരനായ പിതാവ് രതീഷിനു സാധിക്കുന്നില്ല.
അമ്മ രാഖിയുടെ പേരിൽ ഫെഡറൽ ബാങ്ക് ചിറ്റുമല ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് അക്കൗണ്ട് നമ്പർ 20280100087109

ഐഎഫ്എസി – FDRL0002028

Caco 8089096417

Advertisement