വന്ധ്യതയുള്ള പുരുഷന്മാരുടെ കുടുംബാംഗങ്ങൾക്ക് വൻകുടലിനും വൃഷണത്തിനും ഉൾപ്പെടെ അർബുദത്തിന് സാധ്യത

വന്ധ്യതയുള്ള പുരുഷന്മാരുടെ കുടുംബാംഗങ്ങൾക്ക് വൻകുടലിനും വൃഷണത്തിനും ഉൾപ്പെടെ അർബുദ രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട്. ഇത്തരക്കാർക്ക് കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, ഓട്ടോ ഇമ്മ്യൂൺ അവസ്ഥകൾ എന്നിവയുൾപ്പെടെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും കുടുംബങ്ങൾക്ക് ഇത്തരം രോഗങ്ങൾ വരാൻ സാധ്യത കൂടുതലാേണായെന്ന് പരിശോധിക്കണമെന്നും ഗവേഷകർ പറഞ്ഞു.

വന്ധ്യതയുള്ള പുരുഷന്മാരുടെ കുടുംബങ്ങൾക്ക് അസ്ഥി, സന്ധി, സോഫ്റ്റ് ടിഷ്യു, വൻകുടൽ, വൃഷണം എന്നി അർബുദങ്ങൾ വരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. പഠനത്തിനായി ഗവേഷകർ ജനിതകവും പൊതുജനങ്ങളുടെ ആരോഗ്യവുമായ വിവരങ്ങൾ അടങ്ങിയ യൂട്ടാ പോപ്പുലേഷൻ ഡാറ്റാബേസാണ് ഉപയോഗിച്ചത്. വന്ധ്യത കണ്ടെത്തിയ പുരുഷന്മാരുടെ അമ്മായിമാർ, അമ്മാവൻമാർ, മാതാപിതാക്കൾ, സഹോദരങ്ങൾ, കുട്ടികൾ എന്നിവരുടെ രോഗ വിവരങ്ങളു സംഘം പരിശോധിച്ചു.

കുടുംബാംഗങ്ങൾ ജനിതകശാസ്ത്രം, ചുറ്റുപാടുകൾ, ജീവിതരീതികൾ എന്നി വിവരങ്ങൾ പങ്കിടുന്നത് കാൻസർ വരാനുള്ള ഘടകങ്ങളെ തിരിച്ചറിയുന്നത് എളുപ്പമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനും ഹ്യൂമൻ റീപ്രൊഡക്ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ ​ഗവേഷകനുമായ ജോമി റാംസെ പറഞ്ഞു. ‘പുരുഷ വന്ധ്യതയും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധം പൂർണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും, കുടുംബങ്ങളുമായി ഈ സംഭാഷണങ്ങൾ നടത്തുകയും ആശങ്കകൾ ഡോക്ടർമാരുമായി പങ്കിടേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറഞ്ഞു.

Advertisement