കന്നഡ മീഡിയം സ്‌കൂളുകളിലേക്ക് സർക്കാർ വീണ്ടും മലയാളി അധ്യാപകരെ നിയമിക്കുന്നു; ഹൈക്കോടതി ഉത്തരവ് മറികടക്കുന്നതായി ആരോപണം; വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളുകളിലേക്ക് സംസ്ഥാന സർക്കാർ വീണ്ടും മലയാളി അധ്യാപകരെ നിയമിക്കുന്നു.

കന്നഡ ഭാഷാ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് വർഷം മുമ്പ് നിലപാട് മാറ്റിയ സർക്കാർ ഇപ്പോൾ പഴയ നിലപാട്പിന്തുടരുകയാണ്. അതിന്റെ ഭാഗമായി മലയാളം ഭാഷാ അധ്യാപകരെ നിയമിക്കാനുള്ള നടപടി ആരംഭിച്ചതായി ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

മൂന്ന് വർഷം മുമ്പ്, കേരള പബ്ലിക് സർവീസ് കമീഷൻ (കെപിഎസ്സി 2014 ബാച്) തെരഞ്ഞെടുത്ത 23 അധ്യാപകരിൽ എട്ട് മലയാള അധ്യാപകരെ കന്നഡ മീഡിയം സ്‌കൂളുകളിലേക്ക് നിയമിച്ചിരുന്നു. ഈ അധ്യാപകർ കന്നഡ മീഡിയത്തിൽ വിദ്യാർഥികളെ പഠിപ്പിക്കണമായിരുന്നു, പക്ഷേ ഭാഷയെക്കുറിച്ച്‌ ധാരണയില്ല. വിദ്യാർഥികൾക്ക് മലയാളം സാഹിത്യം പാഠ്യ വിഷയമായിരുന്നില്ല. ഇത് കേരള- കർണാടക സംസ്ഥാനങ്ങൾക്കിയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കാസർകോട് ജില്ലയിലെ മംഗൽപാടി, ഉദുമ, കുഞ്ചത്തൂർ, പൈവളികെ, ബദിയഡ്ക എന്നീ സ്‌കൂളുകളിൽ മലയാളം സംസാരിക്കുന്ന അധ്യാപകരെയാണ് മൂന്ന് കൊല്ലം മുമ്പ് നിയോഗിച്ചിരുന്നത്. മൈസൂറിലെ പ്രാദേശിക ഭാഷാ കേന്ദ്രത്തിൽ അധ്യാപകരെ കന്നഡ പഠിക്കാൻ അയയ്ക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെടണമെന്ന് അഭ്യർഥിച്ച്‌ കന്നഡ ഭാഷാ സംഘടനകൾ കേരള ഹൈക്കോടതിയെ സമീപിച്ചു.

2014-ലെ പി എസ് സി പരീക്ഷയിൽ വിജയിച്ച അധ്യാപകരുടെ നിയമനത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തവണയും കന്നഡ മീഡിയം സ്‌കൂളുകളിൽ മലയാളി അധ്യാപകരെയാണ് നിയമിക്കുന്നത്. ഇതനുസരിച്ച്‌ സീതാംഗോളിക്ക് സമീപമുള്ള കന്നഡ മീഡിയം ഹൈസ്‌കൂളിലേക്ക് കോട്ടയം സ്വദേശിയായ മലയാളം സയൻസ് അധ്യാപകനെ നിയമിച്ചു. ഫെബ്രുവരി 28നാണ് നിയമന ഉത്തരവുണ്ടായത്. അദ്ദേഹത്തിന് കന്നഡയും വിദ്യാർഥികൾക്ക് മലയാളവും അറിയില്ല. ഈ നിയമനം സ്‌കൂൾ കുട്ടികളുടെ രക്ഷിതാക്കളിൽ കടുത്ത ആശങ്കയുണ്ടാക്കുന്നു.

കാസർകോടിന് ഭരണഘടനാപരമായി ഭാഷാ ന്യൂനപക്ഷ പദവി ഉള്ളതിനാൽ കന്നഡ മീഡിയം അധ്യാപകരെ നിയമിക്കാൻ കേരള ഹൈക്കോടതി 2014ൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഇപ്പോൾ നടപ്പാക്കുന്നത് 2014ന് മുമ്പുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയാണെന്നാണ് അധികൃതരുടെ വാദം.

Advertisement