സപ്ലൈകോയുടെ കുടിശ്ശിക തീർക്കും; സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം:
സംസ്ഥാനത്തെ സ്‌കൂളുകളിൽ അരിവിതരണം പുനരാരംഭിച്ചു. മന്ത്രിതല യോഗത്തിൽ തീരുമാനമായതോടെയാണ് നടപടി.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിയും യോഗത്തിൽ പങ്കെടുത്തു

സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ തീർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി. 250 കോടി രൂപയാണ് അരി ഇനത്തിൽ സപ്ലൈകോയ്ക്ക് നൽകാനുള്ളത്.

Advertisement