അതിസമ്പന്നരുടെ എണ്ണം: ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം

ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. മൂന്ന് കോടി ഡോളറോ (226 കോടി രൂപ) അതിലധികമോ സമ്പത്തുള്ള 13,637 പേരാണ് ഇന്ത്യയിലുള്ളതെന്നും 2020ലെ 12,287 പേരേക്കാൾ 11 ശതമാനം അധികമാണിതെന്നും പ്രോപ്പർട്ടി കൺസൾട്ടസി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് വ്യക്തമാക്കി.

2026ഓടെ എണ്ണം 19,000 കവിയും. 2021ൽ ആഗോളതലത്തിൽ അതിസമ്പന്നരുടെ എണ്ണം 9.3 ശതമാനം ഉയർന്ന് 6.10 ലക്ഷത്തിൽ എത്തിയിരുന്നു.

Advertisement