സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം . ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്.
ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ പി തലത്തിൽ 51,515 അധ്യാപകരും യുപിതലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരും ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.ക്ലസ്റ്റർ പരിശീലനത്തിന് മുന്നോടിയായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു.

Advertisement