25.9 C
Kollam
Sunday 23rd August, 2026 | 10:19:05 PM
Home News Breaking News കേരളത്തിനായി ഡല്‍ഹിയില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനം,

കേരളത്തിനായി ഡല്‍ഹിയില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനം,

തിരുവനന്തപുരം. മുഖ്യമന്ത്രി വി ഡി സതീശന്‍ വിളിച്ചുചേര്ത്ത എം പിമാരുടെ യോഗത്തില് ഇടതു കോണ്‍ഗ്രസ് പ്രതിനിധികള്‍ തമ്മില് തര്ക്കം.കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫ് സർക്കാർ പാലക്കാട് കോച്ച് ഫാക്ടറിക്കായി ഒന്നും ചെയ്തില്ല എന്ന വികെ ശ്രീകണ്ഠന്റെ പരാമര്ശത്തെ ഇടത് എം പിമാര് എതിര്ത്തു. യോഗത്തില് കേരളത്തിനായി ഡല്ഹിയില് നോഡല് ഓഫീസറെ നിയമിക്കാന് തീരുമാനമായി

പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം ജുലൈ 20തിന് തുടങ്ങുകയാണ്. ഇതിന് മുന്നോടിയായിട്ടിയാരുന്നു യോഗം. അതും യുഡിഎഫ് സര്ക്കാര് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ യോഗം. ഓരോ ലോകസഭാ മണ്ഡലങ്ങളുടെ കാര്യങ്ങള് പറയുന്നതിനിടെയാണ് ശ്രീകണ്ഠന് പാലക്കാട് കോച്ച് ഫാക്ടറിയുടെ ദയനീയാവസ്ഥ ചൂണ്ടികാട്ടുന്നത്. പത്തുവര്ഷമായി ഒന്നു സംസ്ഥാനം ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു വിമര്ശനം. ഇതോടെ വി ശിവദാസനടക്കമുള്ള ഇടത് എംപിമാര് എതിര്ത്തു. യോഗത്തില് വനം മന്ത്രി വരാത്തതിനെയും ചോദ്യം ചെയ്തു എം പിമാര്

കേന്ദ്രവും കേരളവുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനായി ഒരു നോഡല് ഓഫീസറെ നിയമിക്കാനും തീരുമാനമായി. സുരേഷ് ഗോപി യോഗത്തില് നിന്നും വിട്ടുനിന്നപ്പോള് കേരളത്തില് നിന്നുള്ളതല്ലെങ്കിലും ബിജെപിയുടെ രാജ്യസഭാ എം പി സദാനന്ദന് മാസ്റ്റര് പങ്കെടുത്തു.