27.7 C
Kollam
Thursday 25th June, 2026 | 09:13:14 PM
Home News Kerala ആരോപണത്തിന് അടിസ്ഥാനമില്ല’; സുധീരന് മറുപടിയുമായി പിണറായി വിജയൻ

ആരോപണത്തിന് അടിസ്ഥാനമില്ല’; സുധീരന് മറുപടിയുമായി പിണറായി വിജയൻ

Advertisement

തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനത്തിന് അനുമതി നൽകിയത് എൽ.ഡി.എഫ് സർക്കാരാണെന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി പിണറായി വിജയൻ. സുധീരന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ പിണറായി വിജയൻ, രാജ്യത്ത് സ്വകാര്യ മേഖലയ്ക്ക് കരിമണൽ കൊള്ളയ്ക്ക് ആദ്യമായി അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. കഴിഞ്ഞ പത്ത് വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽ.ഡി.എഫ് സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്നും, നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ കരിമണൽ നയത്തെ വിമർശിക്കുന്നതിനിടയിൽ സുധീരൻ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് വിളിച്ചുപറയുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

പൊതുമേഖലയിൽ അധിഷ്ഠിതമായ ‘റെയർ എർത്ത് ഇടനാഴി’ എന്ന എൽ.ഡി.എഫിന്റെ സുപ്രധാന ആശയത്തെ അട്ടിമറിച്ച് കരിമണൽ ഖനനം പൂർണ്ണമായി സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചത് യു.ഡി.എഫ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലെ കോൺഗ്രസ് നയങ്ങളെ പിൻപറ്റി 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി – ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നൽകിയതെന്ന് ഓർമ്മിപ്പിച്ചു. അക്കാലത്ത് സുനാമി ദുരന്തത്തിന് ശേഷം തീരദേശത്ത് ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും, അവയെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് സ്വകാര്യ കരിമണൽ മാഫിയയ്ക്ക് ഒത്താശ പാടാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിച്ചതെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നുകാട്ടി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here