27.9 C
Kollam
Saturday 5th September, 2026 | 07:31:12 PM
Home News Kerala ചിമ്മിനി വഴി കയറിലൂടെ ഇറക്കി,പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം ,18കാരൻ അറസ്റ്റിൽ

ചിമ്മിനി വഴി കയറിലൂടെ ഇറക്കി,പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം ,18കാരൻ അറസ്റ്റിൽ

പത്തനംതിട്ട. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയ 18കാരൻ അറസ്റ്റിൽ.നാരങ്ങാനം സ്വദേശി സജിത്തിനെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.ആറന്മുള നെല്ലിക്കാലയിലുള്ള വീട്ടിൽ നിന്നാണ് മോഷണം നടത്തിയത്

വീടിന്റെ ചിമ്മിനി വഴി കുട്ടികളെ കയറിലൂടെ ഇറക്കി മേശയിൽ സൂക്ഷിച്ചിരുന്ന 5500 രൂപ മോഷ്ടിക്കുകയായിരുന്നു.പ്രതി കുട്ടികളെ കൊണ്ട് നിർബന്ധിച്ച് മോഷണം നടത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.സിസിടിവി അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്