27.2 C
Kollam
Saturday 29th August, 2026 | 10:04:51 PM
Home News Kerala നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ആത്മഹത്യ ചെയ്ത സംഭവം,ലേബർ കോൺട്രക്ട് സൊസൈറ്റിയിൽ നടന്നത് രണ്ട് കോടി 17ലക്ഷം...

നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ആത്മഹത്യ ചെയ്ത സംഭവം,ലേബർ കോൺട്രക്ട് സൊസൈറ്റിയിൽ നടന്നത് രണ്ട് കോടി 17ലക്ഷം രൂപയുടെ തട്ടിപ്പ്

കോഴിക്കോട്.വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ഇബ്രാഹിം ആത്മഹത്യ ചെയ്ത സംഭവം.ലേബർ കോൺട്രക്ട് സൊസൈറ്റിയിൽ നടന്നത് രണ്ട് കോടി 17ലക്ഷം രൂപയുടെ തട്ടിപ്പ്.തട്ടിപ്പ് കണ്ടെത്തിയത് സഹകരണ ജോയൻ്റ് ഡയരക്ടർ നടത്തിയ അന്വേഷണത്തിൽ

സഹകരണ ജോയൻ്റ് ഡയരക്ടർ വടകര പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു.അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.സൊസൈറ്റി സെക്രട്ടറി പ്രീന , മുൻ പ്രസിഡണ്ട് ടി.വി. സുധീർ കുമാർ, റിനീഷ് എന്നിവർ പ്രതികൾ

ഇബ്രാഹിം തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തും. ഇബ്രാഹിമിന്റെ ഓഡിയോ റിക്കോർഡിങ് പുറത്തുവന്ന സാഹചര്യത്തിലാണ് നീക്കം.