കൊച്ചി. തൊടുപുഴയിൽ യൂത്ത് ലീഗ് പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യം 2022ലേതിന്റെ ആവർത്തനം.
ഇടവെട്ടി പഞ്ചായത്തിലാണ് 4 വർഷം മുമ്പ് സമാനമായ മുദ്രാവാക്യങ്ങൾ
ലീഗ് പ്രവർത്തകർ ഉയർത്തിയത്. എസ് ഡി പി ഐയുടെ പ്രചാരണ സംഘടനായായി യൂത്ത് ലീഗ് മാറിയെന്നും കേരളം ഭരിക്കാൻ പോകുന്നത് മുസ്ലീ തീവ്രവാദമെന്ന സൂചനയാണന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് കുറ്റപ്പെടുത്തി. അതേസമയം,വയനാട് വെള്ളമുണ്ടയും തൊടുപുഴമോഡൽ പ്രകടനത്തിന് സാക്ഷിയായി
നാലു വർഷം മുമ്പ് ഇടവെട്ടിയിൽ സി പി എമ്മിനെതിരെ യൂത്ത് ലീഗ് – മുസ്ലീം ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച പ്രകടനത്തിലും കഴിഞ്ഞ ദിവസത്തെ ആഹ്ലാദപ്രകടനത്തിനിടയുയർത്തിയതിന് സമാനമായ മുദ്രാവാക്യം മുഴങ്ങി കേട്ടിരുന്നു
ലീഗ് ഭരിക്കും ഇടവെട്ടി എന്നതിൽ ഇടവെട്ടിയുടെ സ്ഥാനത്ത് ഇന്നലെ കേരളം എന്ന് മാറ്റിയെന്ന വ്യത്യാസംമാത്രം.
അന്ന് പ്രകടനത്തിന് നേതൃത്വം നൽകിയ എം എസ് എഫ് ഇടുക്കി ജില്ലാ ഉപാധ്യക്ഷൻ പി എം ബാവയും കൂട്ടരും തന്നെയാണ് ഇന്നലെയും മുദ്രാവാക്യം മുഴക്കിയതെന്നാണ് ആക്ഷേപം. സംഭവത്തിന് പിന്നാലെ സംസ്ഥാന നേതൃത്വം ഇടപെട്ട് യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തെങ്കിലും സസ്പെൻഷൻ പ്രമോഷന്റെ ഭാഗമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്. 10 വർഷം കേൾക്കാത്ത ഇത്തരം മുദ്രാവാക്യങ്ങൾ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് ഭാവി കേരളം ഗൗരവമായി കാണന്നമെന്നും സിവി വർഗ്ഗീസ് പറഞ്ഞു
സമുദായ നേതാക്കളെ തെരുവിൽ അധിക്ഷേപിച്ച യുത്ത് ലീഗ് തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് യുവമോർച്ച. പാണക്കാട് തങ്ങൾമാർക്ക് യൂത്ത് ലീഗിനായി രക്തസാക്ഷി പിരിവ് നടത്തേണ്ട അവസ്ഥ വരുമെന്നും ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് അനന്ദു മങ്കാട്ടിൽ പറഞ്ഞു.
യൂത്ത് ലീഗിന്റെ വിവാദ മുദ്രാവാക്യത്തിൽവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്





























