Home News Breaking News മൂവരും മുണ്ട് മുറുക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ എംഎല്‍എമാരുടെ മനസറിയാൻ ഉടന്‍ കേരളത്തിലെത്തും

മൂവരും മുണ്ട് മുറുക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ എംഎല്‍എമാരുടെ മനസറിയാൻ ഉടന്‍ കേരളത്തിലെത്തും

Advertisement

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോൺഗ്രസ് ഹൈക്കമാന്‍ഡ് നടപടികള്‍ തുടങ്ങി. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകര്‍ ഉടന്‍ സംസ്ഥാനത്തെത്തി നിയുക്ത എംഎല്‍എമാരുടെ മനസറിയും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും പിന്നോട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നടപടികൾ വേ​ഗത്തിലാക്കിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടിയുടെ തീരുമാനമാണ് മുഖ്യമന്ത്രി സ്ഥാനമെന്നാണ് വിഡി സതീശനും കെസി. വേണു​ഗോപാലും പ്രതികരിച്ചത്. നേരത്തെ, മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കിയുള്ള നേതാക്കളുടെ നീക്കങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സാഹചര്യത്തിൽ ആരായിരിക്കും മുഖ്യമന്ത്രി എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. എന്തായാലും നാല് ദിവസങ്ങൾക്കുളളിൽ മുഖ്യമന്ത്രി ആരന്നെ റിയാനാകും. അതിന് ശേഷമാകും മന്ത്രിമാരെ പ്രഖ്യാപിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here