Home News Breaking News ഇന്ന് സാർവ്വദേശീയ തൊഴിലാളി ദിനം

ഇന്ന് സാർവ്വദേശീയ തൊഴിലാളി ദിനം

Advertisement

തിരുവവനന്തപുരം:
സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ… കാലമെത്ര കഴിഞ്ഞാലും പുതിയ കണ്ഠങ്ങളിൽ നിന്നും ഉയരുന്ന വാക്കുകളാണിവ. ലോകം അസമത്വങ്ങളിലൂടെ കടന്നു പോയപ്പോൾ, സാധാരണക്കാർ ജീവിക്കാൻ നെട്ടോട്ടമോടിയപ്പോൾ, തൊഴിലാളികൾ വയറ് നിറക്കാൻ പാടുപെട്ടപ്പോൾ ഉയർന്ന് വന്ന ശബ്ദമാണത്. തൊഴിലാളികളും മനുഷ്യരാണെന്ന ബോധം മുതലാളിമാർക്കുണ്ടാക്കിക്കൊടുത്ത നാ​ദമാണത്. ഇതാ ഒരു തൊഴിലാളി ദിനം കൂടി കടന്നു വരുന്നു. മെയ് ഡേ…തൊഴിലാളികൾ അവകാളങ്ങളുള്ള മനുഷ്യരാണ്. എല്ലാവരേയും പോലെ ജീവിക്കാനുള്ള അവകാശം തൊഴിലാളികൾക്കുമുണ്ടെന്ന് ഈ നാടിനെ ബോധ്യപ്പെടുത്തിയത് തൊഴിലാളി സമരങ്ങളാണ്. ആ ചരിത്രങ്ങളൊന്നും നാട് മറക്കില്ല, എട്ട് മണിക്കൂർ തൊഴിൽ എട്ട് വിശ്രമം എട്ട് മണിക്കൂർ വിനോദം, തൊഴിലിന് അർഹമായ കൂലി അങ്ങനെ എത്രയെത്ര സമരങ്ങൾ. അന്ന് സമരങ്ങളെ അടിച്ചമർത്താൻ ലോകത്തെ നിചരാഷ്ട്രീയം ശ്രമിച്ചു. എന്നാൽ ഇന്നോ? മുഖം മാത്രമാണ് എല്ലായിടത്തും മാറുന്നത്.
വിവിധ പരിപാടികളോടെ സംസ്ഥാനത്ത് മെയ്ദിനം ആഘോഷിക്കുന്നു. എവർക്കും ‘ന്യൂസ് അറ്റ് നെറ്റി’ൻ്റെ മെയ്ദിന ആശംസകൾ

Advertisement