29.9 C
Kollam
Saturday 5th September, 2026 | 02:27:51 PM
Home News Breaking News കൃഷിയിടത്തില്‍ അടിമ വേല,കൊല്ലം സ്വദേശിയെ അടക്കം രക്ഷപ്പെടുത്തി

കൃഷിയിടത്തില്‍ അടിമ വേല,കൊല്ലം സ്വദേശിയെ അടക്കം രക്ഷപ്പെടുത്തി

ബംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ കൃഷിയിടത്തില്‍ അടിമ വേല. മതിയായ കൂലിയോ ഭക്ഷണമോ നല്‍കാതെ തൊഴിലാളികളെ സമീപത്തെ ഷെഡ്ഡില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. കര്‍ണാടക പൊലീസ് സ്ഥലത്തെത്തി 2 മലയാളികള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ രക്ഷപ്പെടുത്തി.

കഴിഞ്ഞ മാസം നാലിനാണ് ഇവരെ റവന്യു വകുപ്പും പൊലീസും ചേര്‍ന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ തൊഴിലാളികളില്‍ മലയാളികളില്‍ പുത്തിഗെ സ്വദേശി ഉദയന്‍, കൊല്ലം സ്വദേശി അനില്‍കുമാര്‍ എന്നിവരാണുള്ളത്. ഇവരെ ബന്ധുക്കള്‍ക്ക് കൈമാറി.

സംഘത്തിലുണ്ടായിരുന്ന കര്‍ണാടക സ്വദേശി ഈരണ്ണ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളാണ് അടിമവേല നടക്കുന്നത് സംബന്ധിച്ച വിവരം പുറം ലോകത്തെ അറിയിച്ചത്. ഈരണ്ണയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

700 രൂപയും 3 നേരം ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് കാപ്പിത്തോട്ടത്തില്‍ തൊഴിലെടുക്കാനാണ് തൊഴിലാളികളെ കൊണ്ടുപോയത്. എന്നാല്‍ ഇവര്‍ക്ക് രണ്ട് നേരം ഭക്ഷണം മാത്രമാണ് കൊടുത്തിരുന്നത്. എല്ലാ തൊഴിലാളികളെയും ജോലിക്ക് ശേഷം ഒരു ഷെഡില്‍ പൂട്ടിയിടുകയായിരുന്നു.