Home News Breaking News നെടുങ്കണ്ടം ഇരട്ട കൊലപാതകം: ‘തെറ്റ് പറ്റിപ്പോയി’ , അമ്മയേയും സഹോദരനെയും കൊന്നതെന്തിന്? ഇനി സജി പറയും

നെടുങ്കണ്ടം ഇരട്ട കൊലപാതകം: ‘തെറ്റ് പറ്റിപ്പോയി’ , അമ്മയേയും സഹോദരനെയും കൊന്നതെന്തിന്? ഇനി സജി പറയും

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും തെറ്റ് പറ്റിപ്പോയെന്നും കസ്റ്റഡിയിലുള്ള പ്രതി സജി സമ്മതിച്ചു. എന്തിനാണ് അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയത് എന്തിന് എന്ന ചോദ്യത്തിന് ഇനി സജി മറുപടി പറയും. പച്ചടി സ്വദേശിനി മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ ഒരു മാസത്തോളമായി മേരിക്കുട്ടിയുടെ വീട്ടുപരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്നാണ് കസ്റ്റഡിയിലുള്ള സജി പോലീസിനോട് പറഞ്ഞത്.2018 മുതൽ ഇയാളുടെ പിതാവിനെയും കാണാതായിരുന്നു. ഈ സംഭവവും ഇനി പോലീസ് അന്വേഷിക്കും.

റെജിയെയും അമ്മയെയും കാണാതായി ഒരു മാസം കഴിഞ്ഞപ്പോൾ ആണ് മകൻ സജി കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതാവുകയായിരുന്നു. വീടിന് അടുത്തുള്ള മലയിൽ ഒളിച്ച് കഴിഞ്ഞിരുന്ന പ്രതി പോലീസിൻ്റെ ഡ്രോൺ പരിശോധന അല്പനേരത്തേക്ക് നിർത്തിവെച്ചപ്പോൾ മലയറിങ്ങി തൊട്ടടുത്തുള്ള കടയിലെത്തി നാട്ടുകാരോട് ആദ്യം കുറ്റസമ്മതം നടത്തുകയയിരുന്നു.പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നൽകിയ മറുപടികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. മകൾ നൽകിയ പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മൃതദേഹങ്ങൾ ഇവരുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകു.