30.3 C
Kollam
Friday 11th September, 2026 | 12:23:29 PM
Home News Breaking News ടോറസ് ലോറി ബൈക്കുമായി കൂട്ടിയിടിച്ച് വ്യാപാരി സംഘടനാ നേതാവായ ബൈക്ക് യാത്രികൻ മരിച്ചു

ടോറസ് ലോറി ബൈക്കുമായി കൂട്ടിയിടിച്ച് വ്യാപാരി സംഘടനാ നേതാവായ ബൈക്ക് യാത്രികൻ മരിച്ചു

തൃശ്ശൂർ. വാടാനപ്പള്ളിയിൽ ദേശീയപാതയിൽ വാഹനപകടം.ഗണേശ മംഗലത്തിനടുത്ത് ടോറസ് ലോറി ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.തളിക്കുളം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ചന്ദ്രബോസ് ആണ് മരിച്ചത്

ഗണേശമംഗലം തെക്കുഭാഗത്ത് ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം.ഒരേ ദിശയിലൂടെ പോവുകയായിരുന്നു നിർമ്മാണ കമ്പനിയുടെ ടോറസ് ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്.ചന്ദ്രബോസിനെ ദേഹത്തുകൂടി ലോറി കയറിയിറങ്ങുകയായിരുന്നു.