25.5 C
Kollam
Wednesday 22nd July, 2026 | 06:08:06 AM
Home News Kerala പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി, അമ്മയുടെ സുഹൃത്ത് പിടിയില്‍,അമ്മ ഒളിവില്‍

പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി, അമ്മയുടെ സുഹൃത്ത് പിടിയില്‍,അമ്മ ഒളിവില്‍

തിരുവനന്തപുരം: പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് പിടിയിലായി. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കിളിമാനൂര്‍ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പലപ്പോഴായി ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ അമ്മ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന മാതാവ് രണ്ട് പെണ്‍മക്കളുമായി വാടകവീട്ടിലായിരുന്നു താമസം.