Home News Local ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വൈൻഡിങ് മെഷീൻ അനുവദിക്കണം

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വൈൻഡിങ് മെഷീൻ അനുവദിക്കണം

Advertisement

ശാസ്താംകോട്ട : റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വൈൻഡിങ് മെഷീൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിൻ സിറ്റി ശാസ്താംകോട്ട കൊടിക്കുന്നിൽ സുരേഷ് എം. പി യ്ക്കും തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്കും നിവേദനം നൽകി.
നിരവധി ട്രെയിനുകൾക്ക് സ്‌റ്റോപ്പ് ഉള്ളതും നൂറ് കണക്കിന് യാത്രക്കാർ ദിനംപ്രതി വന്നുചേരുന്നതുമായ ശാസ്താംകോട്ട റെയിൽവേസ്‌റ്റേഷനിൽ നിലവിൽ ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഉള്ളത്. സാധാരണ ടിക്കറ്റും റിസർവേഷൻ, തത്ക്കാൽ, സീസൺ തുടങ്ങി എല്ലാ ടിക്കറ്റുകളും ഈ കൗണ്ടർ വഴിയാണ് വിതരണം ചെയ്യുന്നത്. ഇത് മൂലം യഥാസമയം ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇത് പരിഹരിക്കാൻ ഒരു ടിക്കറ്റ് കൗണ്ടർ കൂടി ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ റെയിൽവേ ടിക്കറ്റ് കൗണ്ടറുകൾ ആരംഭിക്കാൻ സാധ്യത ഇല്ലാത്ത സാഹചര്യത്തിലാണ് ഓട്ടോമാറ്റിക്
ടിക്കറ്റ് വൈൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് ട്രെയിൻ സിറ്റി പ്രവർത്തകർ നിവേദനം നൽകിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here