27.5 C
Kollam
Wednesday 22nd July, 2026 | 01:30:53 PM
Home News Kerala കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ എസ്എഫ്ഐ -എംഎസ്എഫ് സംഘർഷം

കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ എസ്എഫ്ഐ -എംഎസ്എഫ് സംഘർഷം

കോഴിക്കോട്. കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ സംഘർഷം. എസ്എഫ്ഐ -എംഎസ്എഫ് സംഘർഷം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് UUC നിഹാൽ റഹ്മാന് പരിക്ക്.നിഹാൽ റഹ്മാന്റെ പരാതിയിൽ വേങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മോഹിനിയാട്ടത്തിനു ലോട്ട് എടുത്തതിലെ തെറ്റ്ചൂണ്ടി കാട്ടിയതാണ് മർദിക്കാൻ കാരണമെന്നാണ് നിഹാൽ റഹ്മാന്റെ പരാതി.ഒന്നാമത്തെ ലോട്ട് കിട്ടിയ കോഴിക്കോട് ഫാറൂഖ് കോളേജ് ടീമിന് നിയമപരമായല്ലാതെ ലോട്ട് അവസാനത്തേക്ക് മാറ്റിവെച്ചത് നിഹാൽ റഹ്മാൻ ചോദ്യം ചെയ്തതാണ് മർദനത്തിനു കാരണമെന്ന് നിഹാൽ .

യൂണിയൻ ചെയർമാൻ ശ്രീരാഗ്, എസ്എഫ്ഐ പ്രവർത്തകനായ കെ നാസിഫ് എന്നിവർക്കും മർദനമേറ്റു.നിഹാലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിഹാൽ റഹ്മാൻ അപമാര്യാദയായി പെരുമാറിയെന്ന് കാട്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൻ എന്നിവർ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്