29.3 C
Kollam
Saturday 5th September, 2026 | 04:46:50 PM
Home News Breaking News പോലീസ് ജീപ്പ് ബൈക്കിന് പിന്നിൽ ഇടിച്ച് അപകടം

പോലീസ് ജീപ്പ് ബൈക്കിന് പിന്നിൽ ഇടിച്ച് അപകടം

ആലപ്പുഴ. പോലീസ് ജീപ്പ് ബൈക്കിന് പിന്നിൽ ഇടിച്ച് അപകടം.പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ പോലീസുകാർ മുങ്ങി. തോട്ടപ്പള്ളി സ്പിൽവേ പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം.അമ്പലപ്പുഴ പോലീസിന്റെ ജീപ്പാണ് ബൈക്കിന് പിന്നിൽ ഇടിച്ചത്

വണ്ടാനം സ്വദേശി ആഷിക് സുഹൃത്ത് തൗഫീഖ് എന്നിവരെയാണ് പോലീസ് വാഹനം ഇടിച്ചിട്ടത്.ഐസ്ക്രീം കച്ചവടം കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു പോലീസ് ജീപ്പ് ബൈക്കിന്റെ പിന്നിൽ ഇടിച്ചത്.