Home News Local തെന്മലയിലെ കരടി ആശങ്കയിൽ നടപടി

തെന്മലയിലെ കരടി ആശങ്കയിൽ നടപടി

rep image.
Advertisement

കൊല്ലം. തെന്മലയിലെ കരടി ആശങ്കയിൽ നടപടിയുമായി വനം വകുപ്പ്.
കരടി കുടുംബമായി നിലയുറപ്പിച്ച കൊല്ല൦ 13 കണ്ണറ പാലത്തിന് സമീപം നിരീക്ഷണം ഏർപ്പെടുത്തി വനം വകുപ്പ് .ചാനല്‍ വാർത്തയ്ക് പിന്നാലെയാണ് വനം വകുപ്പ് നടപടി.

കഴിഞ്ഞ കുറച്ച് അധികം ദിവസമായി തെന്മല 13 കണ്ണറ പാലം വഴി കടന്നു പോകുന്നവർക്കുo ആശങ്കയായിരുന്നു ഈ കരടി കുടുംബം

13 കണ്ണറ പാലത്തിന് മുകളിലുള്ള ഭാഗത്ത് കരടി കൂട്ടം മിക്ക സമയങ്ങളിലും നിലയുറപ്പിച്ചതോടെ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ജനങ്ങളുടെ പ്രശ്‌നം ദൃശ്യങ്ങൾ സഹിതം വാർത്തയായതോടെയാ്ണ് നടപടി.

കരടി കുടുംബമായി നിലയുറപ്പിച്ച കൊല്ല൦ 13 കണ്ണറ പാലത്തിന് സമീപം വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.കരടിയെ കാട്ടിലേക്ക് ഓടിച്ചു വിടാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്.

Advertisement