29.3 C
Kollam
Saturday 5th September, 2026 | 05:19:29 PM
Home News Breaking News ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ പാചക തൊഴിലാളിയുടെ മൃതദേഹം കിട്ടി

ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ പാചക തൊഴിലാളിയുടെ മൃതദേഹം കിട്ടി

ആലപ്പുഴ. ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ പാചക തൊഴിലാളിയുടെ മൃതദേഹം കിട്ടി.കായംകുളം പുതുപ്പള്ളി കുടശേരിയിൽ തറയിൽ അനിൽകുമാർ (45) ആണ് മരിച്ചത്.കുപ്പപ്പുറം ഓംകാളീശ്വര ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകുന്നേരമായിരുന്നു അപകടം

രണ്ട് വിനോദ സഞ്ചാരികളുമായി ഹൗസ് ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ അനിൽകുമാർ കായലിൽ വീഴുകയായിരുന്നു.രാവിലെ ആലപ്പുഴ ഫയർ ഫോഴ്‌സ് സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്.