27.1 C
Kollam
Saturday 5th September, 2026 | 11:59:53 PM
Home News Kerala വൈദ്യുതി പ്രതിസന്ധി രൂക്ഷം…. പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടോ…?

വൈദ്യുതി പ്രതിസന്ധി രൂക്ഷം…. പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടോ…?

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും, പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ചൂടു കൂടുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ 50 മെഗാവാട്ടോളം വര്‍ധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളുമായി ഏര്‍പ്പെട്ടിരുന്ന കരാറില്‍ 200 മെഗാവാട്ടിന്റെ കുറവ് 16-ാം തീയതി മുതല്‍ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് മാസംവരെ ഉയര്‍ന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് ബുദ്ധിമുട്ടായതിനാല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാന്‍ റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഉപയോഗം വീണ്ടും റെക്കോര്‍ഡ് തിരുത്തി. വൈദ്യുതി ആവശ്യം ഈ മാസം രണ്ടാം തവണയും 6000 മെഗാവാട്ട് കടന്നു. വെള്ളിയാഴ്ച രാത്രി പീക്ക് സമയത്തെ ആവശ്യം 6013 മെഗാവാട്ടായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു. 35% വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്.