കണ്ണൂര്‍. BDS വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകരെ ആറാം ദിവസവും പിടികൂടാനായില്ല. ഡോ.റാമും ഡോ. സംഗീതയും ഒളിവിൽ തന്നെ തുടരുകയാണ്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന മരണമായിട്ടും പ്രതികളെ കണ്ടെത്താത്തതിൽ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം കടുപ്പിക്കുന്നുണ്ട്. ACP ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചത്. നിധിന്റെ സഹപാഠികളിൽ നിന്ന് അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തിരുന്നു.
നിധിൻ രാജിന്റെ മരണത്തിൽ പോലീസ് ജാഗ്രതയോടെ ഇടപെട്ടില്ലെന്ന് sfi സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. ലോൺ ആപ്പാണ് മരണകാരണം എന്ന് പറയുന്നതിന് പകരം പൊലീസ് ധാരണയോടെയും ഗൗരവത്തോടെയും ഇടപെടണമായിരുന്നു. അധിക്ഷേപമാണ് നിധിനെ മരണത്തിലേക്ക് എത്തിച്ചതെന്ന വിവരം പൊലീസ് മനസ്സിലാക്കണമായിരുന്നെന്നും എ.കെ ആന്റണിയുടെ സ്വാശ്രയ ഭ്രാന്തിന്റെ അവസാനത്തെ ഇരയാണ് നിധിൻ രാജെന്നും സഞ്ജീവ് പറഞ്ഞു. ഷഫീഹ് എളയോടത്തിന്റെ റിപ്പോർട്ട്…
BDS വിദ്യാർഥി നിധിൻ രാജിന്റെ മരണം; പൊലീസിനെതിരെ SFI.പൊലീസ് ജാഗ്രതയോടെ ഇടപെട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി PS സഞ്ജീവ് ചാനലിനോട് പ്രതികരിച്ചു. ലോൺ ആപ്പാണ് മരണകാരണം എന്ന് പറയുന്നതിന് പകരം പൊലീസ് ധാരണയോടെ പെരുമാറണമായിരുന്നു എന്ന് സഞ്ജീവ് കുറ്റപ്പെടുത്തി.



































