ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച; മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്തുള്ള ഇത്രയും വലിയ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ആൾക്കൂട്ടം ഒഴിവാക്കണമെന്നും വ്യക്തമാക്കി.

Advertisement

2 COMMENTS

  1. സിവിൽ എല്ലാം തുറന്നു വച്ചിട്ട് പഞ്ചായത്തുകളിൽ എല്ലാം കൊറോണ കുറെയെന്നുവെച്ചാൽ കുറയുമോ സാധാരണക്കാരൻ കട തുറന്ന മൂന്നോ നാലോ ആളുകൾ അവിടെ കൂടി എന്നാൽ 5000 10000 ഫൈൻ 100 മുതൽ 500വരെ ആളുകളാണ് സിവിൽ ഇൻറെ മുമ്പിൽ ഒരു സാമൂഹിക അകലം ഇല്ലാതെ തിങ്ങിക്കൂടി നിൽക്കുന്നത് ഇതൊന്നും ഇവിടുത്തെ മാമാ മാധ്യമങ്ങൾക്കും പോലീസ് ഏമാൻ മാർക്കും ഭരണാധികാരികൾക്കും കണ്ണിൽ കയറി ല്ലല്ലോ ഇതെല്ലാം കൂടാഞ്ഞി ബസുകളിൽ തിങ്ങിഞെരുങ്ങി യാണ് യാത്രക്കാർ സഞ്ചരിക്കുന്നത് അതിൽ എവിടെയുണ്ട് സാമൂഹിക അകലം

  2. ചെറുകിട കച്ചവടക്കാർ ലോണുകൾ ബാങ്കുകളിൽ നിന്നും എടുത്തിട്ട് അടയ്ക്കുവാൻ പോലും പറ്റാതെ ഇവിടുത്തെ ഗവൺമെൻറ് പറഞ്ഞ് രീതിയിൽ എല്ലാം അനുസരിച്ച് ഒന്ന് രണ്ടുമാസത്തോളം കടകളടച്ച് വീട്ടിലിരുന്നു ജനങ്ങൾക്ക് അവരുടെ നിലനിൽപ്പാണ് സ്ഥാപനങ്ങൾ അത് നിങ്ങൾ പൂട്ടിച്ചു അവരെ വീട്ടിൽ ഇരുത്തിയിട്ട് മദ്യപാനികൾക്ക് ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു സാധാരണക്കാരുടെ ജീവിതം തകർത്തു വിഡ്ഢികളായ ഗവൺമെൻറ് കാണിച്ച വിഡ്ഢിത്തരം ആണ് ഇപ്പോൾ ഇവിടെ വീണ്ടും കൊറോണ കൂടുവാൻ കാരണം അന്നിട്ട് പഴി വഴി മൊത്തവും സാധാരണ ചെറുകിട കച്ചവടക്കാരുടെ നെഞ്ചത്ത്

Comments are closed.