വാട്സാപ്പ് വഴി പരിചയപ്പെട്ട ദളിത് ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം : വാട്സാപ്പ് വഴി പരിചയപ്പെട്ട പതിനാലുകാരി ദളിത് ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം യുവാവ് കടന്നുകളയുകയായിരുന്നു. പാലോട് സ്വദേശി അനീഷാണ് പിടിയിലായത്.

തിങ്കളാഴ്ച്ച രാത്രിപെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു അനീഷ്. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ വിതുര പോലീസില്‍ പരാതി നല്‍കി. അന്വേഷണമായതോടെ വീട്ടിനുള്ളില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് ഇയാള്‍ കടന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ സ്ഥലം മനസിലാക്കി പിടികൂടി. പെണ്‍കുട്ടി പ്രതിയുടെ വീട്ടിലുണ്ടെന്ന് മനസിലാക്കി പൊലീസെത്തി മോചിപ്പിക്കുകയായിരുന്നു.

Advertisement